രോഗിയുടെ ജീവൻ രക്ഷിക്കാൻ കെ . എസ് . ആർ . ടി . സി ബസ് ആംബുലൻസായി ; ബസിലെ നഴ്സ്മാർ കൈകോർത്ത് പ്രഥമശുശ്രൂഷ നൽകി, പക്ഷേ . . .

ആമ്പുലൻസിന്റെ വേഗതയിൽ ആശുപ ത്രിയിലേക്ക് കുതിച്ച് കെ . എസ് . ആർ . ടി . സി . ബസിൽ നഴ്സ്മാർ

കൈകോർത്ത് പ്രഥമശുശ്രൂഷ നൽകിയിട്ടും ഹതഭാഗ്യനായ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല . കടമ്പൂർ സ്വദേശിയായ കോറോത്ത് സുകുമാരനാണ് ( 56 ) ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ മരിച്ചത് . എളമ്പോത്ത് ഒരു നാഗസ്ഥാനത്തിന്റെ നിർമ്മാണ പ്രവ്യത്തിലെത്തിയ കൽപ്പണി ക്കാരനാണ് സുകുമാരൻ , ഇന്ന് ജോലി സ്ഥലത്തുവെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സുകുമാരൻ ഉച്ചയോടെ ഡോക്ടറെ കാണിക്കാനായി സഹപ്രവർത്തകനൊപ്പം തളിപ്പറമ്പിലേക്ക് പുറപ്പെട്ടു . നാടുകാണി ബസ്റ്റോപ്പിൽ നിന്ന് അതുവഴി വന്ന കുടിയാൻമല കണ്ണൂർ റൂട്ടിലോടുന്ന ആർ . എ . സി . 602 കെ . എസ് . ആർ . ടി . സി ബസിൽ കയറി , പൂവത്തെത്തിയപ്പോൾ ഓടി ക്കൊണ്ടിരുന്ന ബസിൽ ഇയാൾ കുഴഞ്ഞുവീഴുകയായി രുന്നു . ഇതേ ബസിൽ യാത്രക്കാരായ നാല് സ്റ്റാഫ് നഴ്സ്മാരുണ്ടായിരുന്നു . നടുവിലിൽ നിന്ന് കയറിയി സിജി മാനുവൽ , ജസ്റ്റി , സോഫിയ , ജോളി എന്നിവർ . നാലുപേരും സഹകരണാശുപ്രതിയിലെ ജീവനക്കാരൻ ണ് . രോഗിയുടെ നില വഷളാണെന്ന് കണ്ട് ഇവർ അടിയന്തര ശുശ്രൂഷ നടത്തുമ്പോൾ ബസ് അതിവേഗം സഹകരണാശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു . മറ്റൊരുരിടത്തും നിർത്താനോ ആരെയും ഇറക്കാനോ നിൽക്കാതെ ഡ്രൈവർ ടി . ടി . രാമകൃഷ്ണനും കണ്ടക്ടർ കെ . വി . പ്രശാന്തനും രോഗിയുടെ ജീവൻ രക്ഷിക്കാനായി കത്തിച്ചു വിട്ട ബസ് ആശുപ്രതിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ബ്രൈകിടുകയായിരുന്നു . എന്നാൽ ആശു പ്രതിയിലെത്തിച്ച സുകുമാരന്റെ ജീവൻ രക്ഷിക്കാനായില്ല .എടക്കാട് കടമ്പൂർ ഈസ്റ്റ് യുപി സ്കൂൾ അദ്ധ്യാപകനായ സുജിൻന്റെ പിതാവാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: