കണ്ണൂര്‍ നഗരത്തില്‍ മോഷ്ടാക്കളുടെ വിളയാട്ടം;മോഷണം നടന്നത് ഏഴ് കടകളില്‍

കണ്ണൂര്‍ : സിറ്റി സെന്ററിന് പിറകിലുള്ള പപ്പാസ് ഷോപ്പിംഗ് കോംപ്ലെക്‌സിലെ 5 കടകളില്‍ മോഷണം നടന്നു.രണ്ട് മൊബൈല്‍ ഷോപ്പുകള്‍ ,ജ്വല്ലറി ഓഫിസ്, ഷു ആന്‍ഡ് ബാഗ് കടയുടെ ഓഫീസ്,ബ്യൂട്ടി പാര്‍ലര്‍ എന്നീ കടകളിലാണ് മോഷണം നടന്നത്.മൊബൈൽ കടകളിൽ നിന്നും വില പിടിപ്പുള്ള നിരവധി മൊബൈൽ ഫോണുകൾ കവർന്നു . ബാഗ് ഷോറൂമിൽ നിന്ന് മേശ യിൽ സൂക്ഷിച്ച പണവും കവർന്നു

തൊട്ടടുത്തുള്ള പ്ലാസയിലെ രണ്ട് കടകളിലും മോഷണ ശ്രമം നടന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.ഇന്ന് രാവിലെ കട തുറന്ന നിലയിൽ കണ്ട ഉടമ പോലീസിൽ വിവരമറിയി ക്കുകയായിരുന്നു . തുടർന്ന് ടൗൺ എസ് . ഐ ബാവിഷിന്റെ നേതൃ ത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു . സമീപത്തെ നിരീ ക്ഷണ ക്യാമറ പോലീസ് പരിശോധിച്ചുവരികയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: