കണ്ണൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു.

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ റോഡിൽ മുണ്ടയാടിന് സമീപം ഇന്ന് പുലർച്ചെ 1:30 ന് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾമരിച്ചു.

ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരി സ്വദേശി പ്രാർത്ഥനയിൽ പ്രഭാകരൻ – ലീന ദമ്പതികളുടെ മകൻ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശി രാജന്റെയും അനിതയുടെയും മകൻ നെല്ലിത്തറയിൽ ഷിബിൻ (24) എന്നിവരാണ് മരിച്ചത് . അഞ്ച് പേർക്ക് പരിക്കേറ്റു.ലിബീഷിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അമൽമോഹൻ, ഋഷികേശ് എന്നിവർക്കും ഷിബിൻ സഞ്ചരിച്ച അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന എടയന്നൂർ സ്വദേശികളായ അഖിൽ, നിധിൻ, ജിജിത്ത് എന്നിവർക്കുമാണ് പരിക്കേറ്റത് ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എതിർ ദിശകളിൽ നിന്നുമുള്ള കാറിൽ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം ഒരു കാർ കീഴ്മേൽ മറിഞ്ഞ് നിലയിലാണ്. കാറുകൾക്ക് അകത്തു കുടുങ്ങിയ യാത്രക്കാരെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത് പോലീസും സ്ഥലത്തെത്തിയിരുന്നു. ലിബീഷിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിൽ എത്തിച്ച് വൈകുന്നേരം പയ്യാമ്പലത്ത് സംസ്ക്കരിക്കും. പ്രണവ് ഏകസഹോദരൻ .പരിയാരം മെഡിക്കൽ കേളേജിൽ സൂക്ഷിച്ചിരിക്കുന്ന ഷിബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ സംസ്ക്കരിക്കും.ബിബിൻ,നിധിൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: