പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ
ന്യൂ മാഹി പോലീസ് പിടികൂടി, ലക്ഷത്തിലേറെ രൂപയും കണ്ടെടുത്തു.

ന്യൂ മാഹി : നിർമ്മാണത്തിലിരിക്കുന്ന വീട് കേന്ദ്രീകരിച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ ന്യൂ മാഹി പോലീസ് പിടികൂടി . ഒന്നര ലക്ഷം രൂപയോളം കണ്ടെടുത്തു.കൊടിയേരി മീത്തലെ വയലിൽ വെച്ച് അർഷാദ് എന്നയാളുടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽവച്ച് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന സംഘം.
ന്യൂ മാഹി ഇൻസ്‌പെക്ടർ ലതീഷിന്റെയും പ്രിൻസിപ്പൽ എസ് ഐ വിപിൻ ടി എം ന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചീട്ടുകളി പിടികൂടിയത്. കുറച്ചു പേർ ഓടിരക്ഷപ്പെട്ടു. പണം വെച്ച് ചീട്ടു കളിക്കുന്നതിനും മദ്യപാനത്തിനുമായി നിരവധി സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപവാസികൾ പോലും പരാതി പറയാൻ ഭയപ്പെട്ടിരുന്നു.തുടർന്നു പോലീസ് രഹസ്യ നിരീക്ഷണം നടത്തി രാത്രി 1 മാണിയോട് കൂടി സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്, വിനോദ്, ലിംനേഷ്,ബിജു, രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.