ബോംബുകൾക്ക് പിന്നാലെ വെടിമരുന്നും കണ്ടെടുത്തു
തലശ്ശേരി : ബോംബുകൾക്കു പിന്നാലെ ഒളിച്ചു വച്ച വെടിമരുന്നും കണ്ടെടുത്തു. എരഞ്ഞോളി മലാൽ മഠപ്പുരയുടെ സ്റ്റേജിന്നടുത്ത് വെച്ച് ഒരു നാടൻ ബോംബും രണ്ട് സ്റ്റീൽ ബോംബുകളും കണ്ടെടുത്തതിന് പിന്നാലെയാണ് പരിസരത്തെ വീടിൻ്റെ വിറക്പുരയിൽ സൂക്ഷിച്ച ഏതാണ്ട് അര കിലോ തൂക്കം വരുന്ന വെടിമരുന്നും പിടികൂടിയത്. ഇത് സംബന്ധിച്ച് കേസെടുത്തു. ക:ഴിഞ്ഞ ദിവസമാണ് മടപ്പുരയിൽ ഉത്സവം കഴിഞ്ഞത്. അന്ന് മടപ്പുര പരിസരത്ത് നടന്ന സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
തലശ്ശേരി സി.ഐ.എം.വി ബിജുവിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡ് എസ്.ഐ.കെ.സി. ബാബും , ഉദ്യോഗസ്ഥരായ ലിനേഷ്, പ്രവീൺ എന്നിവരും നടത്തിയ തിരച്ചലിലാണ് ബോംബുകളും വെടിമരുന്നും കണ്ടെടുത്തത്.