ഹാൻസ് വില്പനഎക്സൈസ് സംഘത്തിന് വിവരം നൽകിയ യുവാവിനെ ആക്രമിച്ചു.

ആദൂർ: പലചരക്ക് കട കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പന്ന വില്പന നടത്തുന്നത് എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്ത യുവാവിനെ വ്യാപാരി ആക്രമിച്ചു. ബെള്ളൂർ സ്വദേശി ഇബ്രാഹിമിനെ (46)യാണ് നെട്ടിണഗെ ജംഗ്ഷനിൽ പലചരക്ക് കട നടത്തുന്ന വ്യാപാരി മുഹമ്മദ് കുഞ്ഞി (60) ആക്രമിച്ചത്.കഴിഞ്ഞ ദിവസം മുള്ളേരിയ ടൗണിൽ വെച്ചാണ് വ്യാപാരി കല്ലെറിഞ്ഞ് ആക്രമിച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.തുടർന്ന് ആദൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.പലചരക്ക് കടയുടെ മറവിൽ വൻതോതിൽ കുട്ടികൾക്കും യുവാക്കൾക്കും ഹാൻസ് വില്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വ്യാപാരിയുടെബന്ധുകൂടിയായ യുവാവ് എക്സൈസ് സംഘത്തിന് വിവരം കൈമാറിയത് പോലീസ് കേസെടുത്ത് എസ്.ഐ.ഇ. രത്നാകരൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.