ജെ.സി.ബി യുടെ ബക്കറ്റ് മോഷണം പോയി

തളിപ്പറമ്പ്: വീട്ടുപറമ്പിൽ ജെ.സി.ബിയിൽ നിന്നും അഴിച്ചു വെച്ച 17,000 രൂപ വിലയുള്ള ബക്കറ്റ് (തുമ്പിക്കൈ ) മോഷണം പോയതായി പരാതി.കൂവേരി ഇളങ്കോ പൊയിലിലെ വീട്ടുപറമ്പിൽ സൂക്ഷിച്ചിരുന്ന ജെ സി ബി യുടെ ബക്കറ്റാണ് കഴിഞ്ഞ മാസം 13നും 28 നുമിടയിൽ മോഷണം പോയത്.തുടർന്ന് ഉടമ തളിപ്പറമ്പ് തൃച്ഛംബരത്ത് താമസിക്കുന്ന രോഷിതിൻ്റെ ഭാര്യ നന്ദന പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: