വയോധിക കുളത്തിൽ വീണു മരിച്ചു

കാഞ്ഞങ്ങാട്:കോവിഡ് പോസിറ്റീവായ വൃദ്ധ കുളത്തിൽ ചാടി ജീവനൊടുക്കി .
മീങ്ങോത്ത് നാർക്കുളത്തെ പി.കേളുനായരുടെ ഭാര്യ മേലത്ത് രുഗ്മണിയമ്മ (77) ആണ് മരിച്ചത്.
അഞ്ചു ദിവസം മുമ്പ് കോവിഡ് പോസിറ്റീവായിരുന്നു.. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന രുഗ്മണിയമ്മയെ
പുലർച്ചെ നാലുമണിയോടെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ നടത്തിയ തിരച്ചലിലാണ് വീടിന് സമീപത്തെ കാവുങ്ങിൻ തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: രമണി ,ലക്ഷ്മി ,ഗീത ,മനോജ് കുമാർ .മരുമക്കൾ: കുഞ്ഞിരാമൻ ,കുഞ്ഞമ്പു പൂടംങ്കല്ല് ,കുഞ്ഞിക്കണ്ണൻ ചാക്കിടടുക്കം .