പയ്യന്നൂരിലെഡി വൈ എസ്.പി.ഓഫീസ് ഡി വൈ എഫ് ഐ കേന്ദ്രമായിമാറി; മുസ്ലീം ലീഗ്

പയ്യന്നൂർ.: മാതമംഗലത്തെ അഫ്സൽ കുഴിക്കാടനെ വധിക്കാൻ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പയ്യന്നൂരിലെ ഡിവൈ.എസ്.പി.ഓഫീസ് ഡി വൈ എഫ് ഐ യുടെ ഓഫീസായി മാറിയിരിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ആരോപിച്ചു. പയ്യന്നൂരിൽ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് മുസ്ലീം ലീഗ് നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കല്യാണ വീടുകളിൽ പോലും അക്രമകാരികളുടെ വിളയാട്ടമാണ് നടക്കുന്നതെന്നും പോലീസിൻ്റെ പിടിപ്പുകേട് കാരണം മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരിൽ പോലും ക്രമസമാധാനനില തകർന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
മുസ്ലിം ലീഗ് പ്രവർത്തകർക്ക് നീതി തേടി കൊണ്ട് ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ നേരത്തെ റൂറൽ എസ്.പി.യെ കണ്ട് നിവേദനം നടത്തിയിരുന്നു.എന്നാൽ നാളിത് വരെയായും ഒരു പ്രതിയെയും അറസ്റ്റ് ചെയ്യുകയുണ്ടായില്ലെന്ന് മാത്രമല്ല, സി.പി.എം നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി അവർക്ക് ദാസ്യ പ്പണി എടുക്കുന്ന നിലപാടാണ് പയ്യന്നൂർ ഡി.വൈ.എസ്.പിയും പെരിങ്ങോം സി.ഐ.
യും ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുള്ളതെന്നും നേതാക്കൾ ആരോപിച്ചു.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷൻ റോഡിൽ തടഞ്ഞു.ജില്ലാ സെക്രട്ടറിഅബ്ദുൾ കരീംചേലേരി സ്വാഗതം പറഞ്ഞു.
പി. കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കെ.ടി സഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ഇബ്രാഹിം മു
ണ്ടേരി, കെ.വി. അലി, അൻസാരി തില്ലങ്കേരി, കെ.എ. ലത്തീഫ്, അഡ്വ: എസ് മുഹമ്മദ്, എസ്.എ. ശു ക്കൂ ർ ഹാ
ജി, കെ.കെ. അഷറഫ്, എസ് കെ പി. സകരിയ .പി. സി നസീറ , സജീർ ഇഖ്ബാൽ, എന്നിവർ മാർച്ചിന്
നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: