യുവാവിനെ കാണാതായി.
പെരിങ്ങോം : ബൈക്കുമായി വീട്ടിൽ നിന്നും സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയ യുവാവിനെ കാണ്മാനില്ലെന്ന് പരാതി.വെള്ളോറ കോയിപ്രയിലെ സൈ ദാരകത്ത് മുഹമ്മദ് ജലീലിനെ (19) യാണ് കാണ്മാനില്ലെന്ന് ഉമ്മ സൈനബ പെരിങ്ങോം പോലീസിൽ പരാതി നൽകിയത്.ഇന്നലെ രാവിലെ 8 മണിയോടെ ആലക്കാട്ടെ സുഹൃത്തിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു.ആലക്കാട്ടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നും ഉച്ചക്ക് മുമ്പേ പോയ മുഹമ്മദ് ജലീലിൻ്റെ ബൈക്ക് പഴയങ്ങാടി മണ്ടൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ രാത്രിയോടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഐ .ടി .ഐ.പoനം കഴിഞ്ഞതാണ് യുവാവ് .ബൈക്ക് കാണപ്പെട്ടമണ്ടൂരിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പോലീസിന് യുവാവ് ബൈക്ക് റോഡരികിൽ നിർത്തി പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. പെരിങ്ങോം പോലീസ് കേസന്വേഷണം ഊർജിതമാക്കി.