12 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ.

പയ്യന്നൂർ: വില്പനക്കായി കൊണ്ടു പോകുകയായിരുന്ന 12 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പെരളം പുത്തൂർ സ്വദേശി കെ.വി.ബാബു (40) വിനെയാണ് റേഞ്ച്എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പി.വി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ടൗണിൽ വെച്ചാണ് ഇയാൾ 12 കുപ്പി വിദേശമദ്യവുമായിഎക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. റെയ്ഡിൽ പ്രിവൻറ്റീവ് ഓഫീസർ സജിത്കുമാർ പി എം കെ, സിവിൽ ഓഫീസർമാരായ ഷിജു വി വി, സജിൻ എ വി, സനേഷ് പി വി, സൂരജ് പി, ഡ്രൈവർ പ്രദീപൻ എം വി എന്നിവരും ഉണ്ടായിരുന്നു.