ഖാദിക്കൊപ്പം

പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഖാദി വസ്ത്രം ധരിച്ച് ജോലിക്കെത്തി. ആഴ്ചയിൽ ഒരു ദിവസം ജീവനക്കാർ ഖാദി വസ്ത്രം ധരിക്കണമെന്ന ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ സ്കൂളിലെത്തി ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്തത്. സ്വാതന്ത്ര്യ സമര ചരിത്രവുമായി ഏറെ ബന്ധമുള്ള സ്കൂളിലെ അധ്യാപകരും ജീവനക്കാരും ഖാദി വസ്ത്രം ധരിക്കാൻ തീരുമാനിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികളെയും ഖാദി വസ്ത്രത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുമെന്ന് പ്രിൻസിപ്പൽ ടി.വി. വിനോദ് അറിയിച്ചു.പയ്യന്നൂർ സബ് ഇൻസ്പെക്ടർ വിജേഷ് പി പരിപാടി ഉദ്ഘാടനം ചെയ്തു.