മൂന്ന് ലക്ഷത്തോളം വിലവരുന്ന പാൻ മസാലയും വാഹനവും പണവുമായി അറസ്റ്റിൽ

പയ്യന്നൂർ: മലയോര മേഖല ഉൾപ്പെടെകണ്ണൂർ കാസറഗോഡ് ജില്ലകളിലെ കടകളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ. ലോറി ഡ്രൈവറായി ജോലി ചെയ്യുന്നതായി നേരിപള്ളിഹാജി റോഡിൽ ഫാത്തിമ ക്വാട്ടേർസിൽ താമസിക്കുന്ന തൃക്കരിപ്പൂർ കാരോളം സ്വദേശി സർഫറാസിനെ (41)യാണ് ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം എസ്.ഐ.പി. വിജേഷും സംഘവും അറസ്റ്റു ചെയ്തത്.
വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന4000 ൽ അധികം വരുന്ന പാക്കറ്റ് ഹാൻസ്,, കൂൾ ലിപ് എന്നീ നിരോധിത പുകയില ഉൽപന്നങ്ങളും ഇവ കടത്തികൊണ്ടു വന്ന കെ.എൽ. 60. എസ്.3454 നമ്പർ ബൊലേനോ കാറും പ്രതിയിൽ നിന്ന് 27,500 രൂപയും പോലീസ് പിടിച്ചെടുത്തു. കാസറഗോഡ് തളങ്കരയിലെ ഗോഡൗണിൽ നിന്നാണ് ഇയാൾ പയ്യന്നൂരിലേക്ക് സാധനങ്ങൾ കടത്തികൊണ്ടു വന്ന് കടകളിൽ വിതരണം ചെയ്യുന്നത്. ആറ് ചാക്കുകളിലായി ഇവകാറിൽ സൂക്ഷിച്ച നിലയിലായിരുന്നു . തായിനേരി സ്കൂൾ പരിസരത്ത് വെച്ചാണ് ഇൻസ്പെകർ മഹേഷ് .കെ . നായർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ .എസ് . ഐ.കെ.ദിലീപ്, എ.എസ്.ഐമാരായ.എം.പി. നികേഷ്, , എ.ജി.അബ്ദുൾറൗഫ് സിവിൽ പോലീസ് ഓഫീസർ പി.ബിനേഷ്, എന്നിവരടങ്ങിയ പോലീസ് സംഘം കാറും പുകയില ഉൽപന്നങ്ങളും പണവുമായി പ്രതിയെ പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: