സിനിമ-സീരിയൽ താരം കോട്ടയം
പ്രദീപ് അന്തരിച്ചു

കോട്ടയം: സിനിമ-സീരിയൽ താരം കോട്ടയം
പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ
സ്വദേശിയാണ്. ഇന്നു പുലർച്ചെ മൂന്നോടെ
ശാരീരിക അസ്വസ്തകളെ തുടർന്ന് സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
നാലോടെ മരണം സംഭവിക്കുകയായിരുന്നു.
എൽഐസി ജീവനക്കാരനായ പ്രദീപ്,
ഐ.വി.ശശി ചിത്രമായ ഈ നാട് ഇന്നലെ
വരെയിലൂടെയാണ് സിനിമയിലെത്തുന്നത്.
ആ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്
പതിപ്പുകളിലും പ്രദീപ് വേഷമിട്ടു.

മലയാളം, തമിഴ് സിനിമകളിൽ നിരവധി
കോമഡി റോളുകൾ ചെയ്തുകോട്ടയം
ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ്
ജനിച്ചതും വളർന്നതും. കാരാപ്പുഴ സർക്കാർ
സ്കൂൾ, കോട്ടയം ബസേലിയസ് കോളജ്,
കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി
പഠനം പൂർത്തിയാക്കി. 1989 മുതൽ
എൽഐസിയിൽ ജീവനക്കാരനാണ്.
അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു
ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട്
മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ്
മകന് പകരം സീനിയർ റോളിൽ അച്ഛനായ
കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ
അവസരം ലഭിക്കുന്നത്. ഭാര്യ: മായ, മക്കൾ:
വിഷ്ണു, വൃന്ദ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: