തലശ്ശേരിയിൽ ആഡംബരക്കാറിലെത്തി ലോട്ടറിക്കടയിൽ മോഷണം നടത്തി

തലശ്ശേരി: ആഡംബരക്കാറിലെത്തി ലോട്ടറിക്കടയിൽ മോഷണം നടത്തി

കടയ്ക്കുള്ളിൽ സൂക്ഷിച്ച 7000 ത്തോളം രൂപയും ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടു . തലശേരി വാദ്ധ്യാർ പീടികയിലെ പ്രണവം ലോട്ടറി സ്റ്റാളിലാണ് മോഷണം നടന്നത് . മാടപ്പീടിക സ്വദേശി ഗിജേഷിന്റെതാണ് കട . ഇയാളുടെ പരാതിയിൽ തലശേരി പൊലീസ് അന്വേഷണമാരംഭിച്ചു . കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.ആഡംബര കാറിലെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട് . ലോഗൻസ് റോഡിൽ നിന്നും നീല കാറിലെത്തിയ നാല് യുവാക്കൾ കടയുടെ ഷട്ടർ കുത്തിത്തുറക്കുന്നത് കൃത്യമായി സി.സി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട് . പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് സൂചന നൽകി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: