ഫെബ്രുവരി 27 ന് കേളകത്ത് കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിരോധ സദസ്


കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിരോധ സദസ് കേളകത്ത് – ഫെബ്രുവരി 27 ന്
കേളകം: സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ്റെ ( KIFA ) നേതൃത്വത്തിൽ ജനകീയ സംരക്ഷണ സമതികൊട്ടിയൂർ, വ്യാപാരി വ്യസായി ഏകോപന സമതി, ഒ ഐ ഒ പി,ചീങ്കണ്ണിപ്പുഴ സംരക്ഷണ ജനകീയ സമിതി ,
തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ഫെബ്രുവരി 27 ന് വൈകുന്നേരം 4 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കേളകത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കൃഷി ചെയ്യുന്നത് കുറ്റം , വളം ചെയ്യുന്നത് കുറ്റം , കൃഷി നശിപ്പിക്കുന്ന വന്യജീവികളെ ഓടിക്കുന്നത് കുറ്റം , കർഷകൻ ജീവിച്ചിരിക്കുന്നത് തന്നെ വലിയൊരു ക്രിമിനൽ കുറ്റം ആണ് എന്ന രീതിയിലാണ് കേരളത്തിലെ ഇതരസമൂഹങ്ങളിൽ പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ഈ പൊതുബോധം മാറ്റിയെടുക്കുകയും , കർഷകരുടെ ദുരിതങ്ങൾ കൃത്യമായി എല്ലാ മേഖലകളിലും ഉള്ള ജനങ്ങളിലേക്ക് സോഷ്യൽ മീഡിയയുടെ സാധ്യതൾ ഉപയോഗിച്ചു എത്തിക്കുകയും , കർഷകർ നേരിടുന്ന അനീതികൾക്കെതിരെ ശബ്ദമാവാനും , പ്രതിരോധം തീർക്കുവാൻ പരമ്പരാഗത സമരമുറകൾക്കൊപ്പം , നൂതനസാങ്കേതിക വിദ്യകളും കൂടെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു കർഷക കൂട്ടായ്മ എന്ന നിലക്കാണ് കിഫ ആദ്യഘട്ടത്തിൽ കേരളത്തിലെ കർഷകരും വന്യമൃഗശല്യവും ” എന്ന പേരിൽ ഫേസ്ബുക്ക് കുട്ടായ്മ തുടങ്ങിയതും പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പതിനായിരക്കണക്കിന് കർഷകരുടെ സ്വതന്ത്ര സംഘടന എന്ന നിലക്ക് കിഫ പുനർനാമകരണം ചെയ്യപ്പെട്ടതുമാണ്.. പണ്ടൊക്കെ വനാതിർത്തിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വന്യമൃഗ ആക്രമണം വനാതിർത്തിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള പട്ടണങ്ങളിൽ വരെ എത്തിനിൽക്കുന്നു . വന്യമൃഗ ആക്രമണങ്ങൾ മൂലമുള്ള മനുഷ്യ മരണങ്ങളും ഓരോ വർഷവും കുതിച്ചുയരുന്നു . കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് വിലപ്പെട്ട 996 മനുഷ്യ ജീവനുകൾ ആണ് . മേൽപ്പറഞ്ഞഉപദ്രവങ്ങൾക്കെല്ലാം പുറമെ ആണ് പാരിസ്ഥിതിക ദുർബല മേഖലകളായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കാർഷികമേഖലയിലെ റെവന്യൂ ഭൂമി കുടെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിനു കേരള സർക്കാർ പരിപൂർണ്ണ പിന്തുണ നൽകിയതായി മനസിലാക്കുന്നു. കർഷക പ്രതിരോധ സദസിൻ്റെ സംഘടിപ്പിക്കുന്നത് .

1 ബഫർ സോണിൽ നിന്ന് കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കുക .

  1. വന്യമൃഗശല്യത്തിന് പരിഹാരം കാണുക . 3. ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ അവശ്യങ്ങളാണ് ഈ പ്രതിരോധ സദസിൽ ഉയർത്തുന്നത്ത്. . പ്രസ്തുത പ്രതിരോധ സദസ്സിന്റെ വിജയത്തിനായി 51 അംഗ സംഘാടകസമിതിയും രൂപീകരിച്ചു കൊട്ടിയൂർ ജനസംരക്ഷണ സമിതി ചെയർമാൻ ഫാ. ബാബു മാപ്പിളശ്ശേരി രക്ഷാധികാരിയായും , കിഫ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജിജി മുക്കാട്ടുകാവുങ്കൽ ചെയർമാനായും, എം ജെ റോബിൻ , ജോർജുകുട്ടി വാളുവെട്ടിക്കൽ വൈസ് ചെയർമാൻ മാരായും, റോയി പൂവത്തിൻ മൂട്ടിൽ കൺവീനറായും 51 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്. . കണ്ണൂർ ജില്ലയുടെ വിവിധ മലയോര മേഖലയിൽ നിന്നും ആയിരക്കണക്കിന് ആളുകളെ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞു. കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, വ്യാപാരി വ്യസായി ഏകോപന സമതി മേഖല പ്രസിഡൻ്റ് ജോർജു കുട്ടി വാളുവെട്ടിക്കൽ , ഒ ഐ ഒ പി പേരാവൂർ മണ്ഡലം നേതാവ് സി ഐ ജോർജ്, ചീങ്കണ്ണിപ്പുഴ സംരക്ഷണ ജനകീയ സമിതി ജോയിൻ്റ് സെക്രട്ടറി പ്രിൻസ് ദേവസ്യ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: