കഠുവ ഫണ്ട്: പി.കെ ഫിറോസിനും സി.കെ സുബൈറിനുമെതിരേ കേസ്

കോഴിക്കോട്: കഠുവ ഫണ്ട് തട്ടിപ്പിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനുമെതിരേ കേസെടുത്തു. മുൻ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്ദമംഗലം പോലീസാണ് കേസെടുത്തത്. ഐ.പി.സി 420 പ്രകാരമാണ് കേസെടുത്തത്.

സി.കെ സുബൈറാണ് ഒന്നാം പ്രതി. കഠുവ, ഉന്നാവോ പെൺകുട്ടികളുടെ കുടംബങ്ങൾക്ക് നിയമസഹായം നൽകുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താൻ 2018 ഏപ്രിൽ 19,20 തീയതികളിൽ സി.കെ സുബൈർ പത്രത്തിൽ പരസ്യം കൊടുത്ത് പണം പിരിച്ചുവെന്നാണ് കേസ്.

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപ പിരിച്ചെടുത്തത് വകമാറ്റി ചെലവഴിച്ചുവെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി.കെ ഫിറോസ് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് കേസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: