ഷമൽ അനുസ്മരണവും ആക്ഷൻ കമ്മിറ്റി രൂപീകരണവും

മുണ്ടേരി: പടന്നോട്ടെ “നല്ലകൂട്ടുകാർ” വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അപകടത്തിൽ മരണപ്പെട്ട ഷമലിന്റെ അനുസ്മരണവും ആക്ഷൻ കമ്മിറ്റി രൂപീകരണവും നടത്തി.
നാലാം വാർഡ് മെമ്പർ സി.എച്ച് അബ്ദുൾ നസീറിൻ്റെ അദ്ധ്യക്ഷതയിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ ഉദ്ഘാടനം ചെയ്തു.
മുണ്ടേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പങ്കജാക്ഷൻ, മെംബർ സി.പി ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.വി കബീർ, കെ ബിന്ദു
വിവിധ രാഷ്ട്രിയ പാർട്ടികളെ പ്രധിനിധീകരിച്ച് ശബരിഷ്കുമാർ, പി ചന്ദ്രൻ, നാരായണൻ മാസ്റ്റർ, ബാബു മാസ്റ്റർ, ടി.പി അബ്ദുൾ ഖാദർ മാസ്റ്റർ, പി.സി ഷഫീഖ്, കെ.എം ആഷിഖ്, എന്നിവർ സംസാരിച്ചു.
പരിപാടിയിൽ

പി.സി ഷഫീഖ് (ആഷു), സി.കെ ഖലീൽ റഹ്മാൻ, എ.കെ നൗഷാദ്, സി.കെ തഫ്സീർ, മുജീബ് സഅദി എന്നിവരും പങ്കെടുത്തി
ഹാരിസ് കൈപീക്കണ്ടി, പി ഇസ്മയിൽ എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി.
കെ ഹാരിസ് പടന്നോട്ട് സ്വാഗതവും മഷൂദ് കേളോത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ, ബന്ധപ്പെട്ട ജനപ്രധിനിധികളുടെ ശ്രദ്ധയിൽ പെടുത്താനും അത് വഴി ഉടൻ പരിഹാരം ഉണ്ടാക്കുവാനും ഐക്യകണ്ഠേന തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: