വെള്ളം കുടിക്കാൻ പോയ തക്കത്തിന് മത്സ്യ വണ്ടിയിൽ നിന്ന് പണം കവർന്നു

കേളകം: ടൗണില്‍ നിന്നും മത്സ്യ വില്‍പ്പനക്കാരന്റെ പണം അപഹരിച്ചതായി പരാതി. അടയ്ക്കാത്തോട്  സ്വദേശി മുസ്തഫയുടെ  23,000 രൂപയാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വാഹനത്തില്‍ മത്സ്യ വില്പന നടത്തുന്ന മുസ്തഫ മത്സ്യ വില്‍പ്പനക്കിടെ ദാഹിച്ചപ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്നും വെള്ളം കുടിക്കാന്‍ പോയ തക്കം നോക്കിയായിരുന്നു മോഷണം നടന്നത്. വാഹനത്തില്‍ ബക്കറ്റില്‍  സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണുമടക്കം മോഷണം പോയി. മുസ്തഫയും സുഹൃത്തുക്കളും ടൗണിലും പരിസരപ്രദേശങ്ങളിലും മോഷ്ടാവിനെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മുസ്തഫ കേളകം പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ ടൗണിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മോഷണംപോയ ബക്കറ്റും മൊബൈല്‍ ഫോണും ഉപേക്ഷിച്ചതായി കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സിം ഊരി മാറ്റിയ ശേഷം പല കഷണങ്ങളായി ഉപേക്ഷിക്കുകയായിരുന്നു. കേളകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൗണിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: