പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച.

ഇരിട്ടി: മാടത്തില്‍ ഗാന്ധിനഗറിലെ ശശി നിവാസില്‍ റിനേഷിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത് ലാപ്പ്‌ടോപ്പും, ടാബും മോഷണം പോയി.ശനിയാഴ്ച തലശ്ശേരിയിലെ ബന്ധുവീട്ടില്‍ വിവാഹ സല്‍കാരത്തിന് വീട് പൂട്ടി പോയപ്പോഴാണ് കവര്‍ച്ച നടന്നത് . അടുക്കളയിലെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി കള്ളന്‍ അലമാരയുടെയും , ഷോകെയിസിന്റെയും പൂട്ടുകള്‍ തകര്‍ത്ത് ലാപ്‌ടോപും , ടാബും കവരുകയാരുന്നു. പണം മറ്റാരു സ്ഥലത്ത് സൂക്ഷിച്ചതിനാല്‍ കള്ളന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇരിട്ടി പോലീസും, ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: