കണ്ണൂരിൽ നാളെ (ചൊവ്വാഴ്ച- 18- 02-20 ) വൈദ്യുതി മുടങ്ങന്ന സ്ഥലങ്ങൾ

പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരിണാവ് റോഡ്, പയ്യട്ടം ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന്

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഗ്ലോബല്‍ കോംപ്ലക്‌സ്, മില്‍മ, ഷാജി ടിമ്പര്‍, കമല പ്ലാസ്റ്റിക്, വിവേക് നഗര്‍, നരേന്ദ്രദേവ് കോളനി, രാജേന്ദ്ര നഗര്‍ കോളനി, ഗോപാലന്‍കട ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കേന്ദ്രീയ വിദ്യാലയം, ലേഡീസ് ഹോസ്റ്റല്‍, മേത്തി കമ്പനി ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആറ്റടപ്പ, ആറ്റടപ്പ സ്‌കൂള്‍, അമ്പലം, മൂഞ്ഞിന്‍ കാവ്, തങ്കയക്കുന്ന്, പി വിഎസ് ഫോര്‍ഡ്, ഹിന്ദുസ്ഥാന്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തലായി, കൊയപ്പാറ, അങ്ങാടി, പാണച്ചിറ, വല്ല്യോട്ട്, തൃപ്പാണിക്കര, ആണ്ടാംകൊവ്വല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര് 

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചതുരക്കിണര്‍, ഐഎംടി സ്‌കൂള്‍ പരിസരം, വാരം, സിഎച്ച്എം സ്‌കൂള്‍ പരിസരം, കണ്ണഞ്ചാല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.

ചപ്പാരപ്പടവ് 

ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എളമ്പേരം, ത്രിവേണി, പവര്‍ ഇന്ത്യ, ബെസ്റ്റ് വിന്നര്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: