നിര്‍ഭയ കേസ്: പ്രതികളെ മാര്‍ച്ച്‌ മൂന്നിന് തൂക്കിലേറ്റും

ഡല്‍ഹി: നിർഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന മാതാപിതാക്കളുടെയും തിഹാർ ജയിൽ അധികൃതരുടെയും ആവശ്യം പരിഗണിച്ച ഡൽഹി പട്യാല ഹൗസ് കോടതയുടേതാണ് വിധി. വധശിക്ഷ അനന്തമായി വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ നിരന്തരം പരാതിപ്പെടുന്നതിനിടെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി മരണവാറന്റിനുള്ള അപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവന്‍കുമാര്‍ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല.

പ്രതിയുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. അവസാന ശ്വാസം വരെ പ്രതികള്‍ക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഡല്‍ഹി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ പവന്‍കുമാറിന്റെ അഭിഭാഷകനായി നിയമിക്കുകയും ചെയ്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: