സഹനസമര പദയാത്ര നാളെ (18 ഫെബ്രുവരി ) കൊളച്ചേരി ബ്ലോക്കിൽ

കൊളച്ചേരി :- ഡിസിസി പ്രസിഡണ്ട് ശ്രീ സതീശൻ പാച്ചേനി നടത്തുന്ന സഹനസമര പദയാത്ര നാളെ കൊളച്ചേരി ബ്ലോക്കിൽ പ്രവേശിക്കും.

രാവിലെ 9 മണിക്ക് ചൂളിയാട് കടവിൽനിന്ന്പദയാത്ര ഉദ്ഘാടനം ചെയ്തു പ്രയാണം ആരംഭിക്കും. 10 മണിക്ക് പാവന്നൂർ മൊട്ട 11 മണിക്ക് എട്ടേയാർ12 മണിക്ക് മയ്യിൽ ഭക്ഷണത്തിനു ശേഷം മൂന്നര മണിക്ക് ജാഥ വീണ്ടും പ്രയാണമാരംഭിച്ചു നാലരമണിക്ക് കരിങ്കൽക്കുഴി സ്വീകരണം അഞ്ചരമണിക്ക് ജാഥ ചേലേരി മുക്കിൽസമാപിക്കും. സമാപന സമ്മേളനം ശ്രീ .വി .ടി . ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്യും.

ജില്ലാ മുസ്ലിം ലീഗിൻറെ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു പ്രസംഗിക്കും.

വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങളിൽ പ്രധാന നേതാക്കൾ പ്രസംഗിക്കും. കൊളച്ചേരി ബ്ലോക്കിനകത്തുള്ള മുഴുവൻ സഹോദരി സഹോദരന്മാരും ബ്ലോക്ക് മണ്ഡലം ഭാരവാഹികളും പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും ഈ പരിപാടിയുമായി സഹകരിക്കണമെന്നും കടുത്ത വേനൽചൂടിൽ കഴിഞ്ഞ 23 ദിവസം പദയാത്ര പൂർത്തിയാക്കി ബ്ലോക്ക് എത്തിച്ചേരുന്നത്. പൗരത്വ ബില്ല് പിൻവലിക്കുക കേന്ദ്ര-സംസ്ഥാന ഗവൺമെൻറ് കളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തി കൊണ്ട് കടന്നുവരുന്ന യാത്ര ഒരു വലിയ സംഭവമാക്കി മാറ്റുന്നതിനു വേണ്ടി മുഴുവൻ സഹപ്രവർത്തകരുടെയും സഹകരണം ഉണ്ടാവണമെന്നും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ‘ കെ.എം.ശിവദാസൻ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: