നാറാത്ത് ചേരിക്കൽ ഭഗവതിക്ഷേത്രം കളിയാട്ടം 20 മുതൽ

നാറാത്ത്:ചേരിക്കൽ ഭഗവതിക്ഷേത്രം കളിയാട്ടമഹോത്സവം 20 മുതൽ 24 വരെ നടത്തും. 20-ന് രാവിലെ ആറിന് ക്ഷേത്രം തന്ത്രി എടയത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ. ഏവിന് അരിയും തിരിയും കയറ്റൽ. തുടർന്ന് തിരുവായുധം എഴുന്നള്ളത്ത്. രാത്രി ഏഴിന്‌ വിളക്കുപൂജ. രാത്രി ഒമ്പതിന് കരോക്കേ ഗാനമേള. 21-ന് രാത്രി കലാപരിപാടികൾ. 22-ന് വൈകീട്ട് മൂന്നിന് കലവറനിറക്കൽ ഘോഷയാത്ര. രാത്രി എട്ടിന് അന്നദാനം. ഒമ്പതിന് മെഗാ ഷോ. 23-ന് രാത്രി ഏഴിന് ധർമദൈവം പുറപ്പാട്. എട്ടിന് പൊട്ടൻ ദൈവം. തുടർന്ന് അന്നദാനം. ഒമ്പതിന് നാറാത്ത് പാണ്ഡ്യൻ തടത്തിൽനിന്നും പുറപ്പെടുന്ന കാഴ്ചവരവ്. തടർന്ന്‌ ചെണ്ട-വയലിൽ ഫ്യൂഷൻ.

പത്തിന് മരുതിയോടൻ തൊണ്ടച്ചൻ പുറപ്പാട്. 12-ന് പാതിരാ കലശം. തുടർന്ന ഭഗവതിയുടെ തിരുമുടി എഴുന്നള്ളിക്കൽ. 24-ന് പുലർച്ചെ പൊട്ടൻ ദൈവം. അഞ്ചിന് ഗുളികൻ, ആറിന് കുറത്തിയമ്മ. ഏഴിന് ഭഗവതി, ഒമ്പതിന് പൊല്ലാലൻ ദൈവം. ഉച്ചക്ക് പ്രസാദസദ്യ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: