സംസ്ഥാന അമ്പെയ്ത്ത്; തുടർച്ചയായ ആറാം വർഷവും കണ്ണൂർ ജില്ലയ്ക്ക് ഓവറോൾ കിരീടം

പേരാവൂർ:തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന 32-ാമത് സംസ്ഥാന മിനി, സബ് ജൂനിയർ, ജൂനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ആറാംവർഷവും കണ്ണൂർ ജില്ല ഓവറോൾ കിരീടം ചൂടി. ജൂനിയർ വിഭാഗത്തിൽ 16-ഉം, സബ് ജൂനിയർ വിഭാഗത്തിൽ 30-ഉം, മിനി വിഭാഗത്തിൽ 27-ഉം പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ലാ ടീം ഓവറോൾ ചാമ്പ്യൻമാരായത്.

വയനാട്, ഇടുക്കി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

14 ജില്ലകളിലെ 600-ലധികം താരങ്ങളായിരുന്നു മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സമാപനസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അധ്യക്ഷത വഹിച്ചു. ഒ.മാത്യു, ഷൈനി ബ്രിട്ടോ, എൽസമ്മ ഡൊമനിക്, ജൂബിലി ചാക്കോ, ടി.പി.എസ്തപ്പാൻ, തോമസ് കോക്കാട്ട്, പ്രദീപൻ പുത്തലത്ത്, കെ.വി.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: