ഐ.ടി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിനോദ യാത്രാ സംഘത്തിലെ ഒൻപതു പേർ മരിച്ചു

കാസർകോട്: ഐ ടി പ്രൊഫഷനലുകളായ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പാറയിലിടിച്ച് മറിഞ്ഞ് വൻ ദുരന്തം. ദക്ഷിണ കനറയിലെ മംഗലുര് ദേശീയ പാതയിൽഉഡുപ്പിക്ക് സമീപം ബസ് പാറക്കെട്ടിലിടിച്ച് ഒൻപത് ബസ് യാത്രക്കാർ കൊല്ലപ്പട്ടു.

ഉഡുപ്പിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവില്‍നിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ മണിപ്പാലിലെയും കാര്‍ക്കളയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൈസൂരിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

മൈസൂരുവിലെ സെഞ്ചുറി വിട്ടല്‍ റെക്കോഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂല്‍, രഞ്ജിത, ബസ് ഡ്രൈവര്‍ ഉമേഷ്, ക്ലീനര്‍ എന്നിവരാണ് മരിച്ചത്. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിക്ക്മംഗളൂരു പാതയില്‍ കാര്‍ക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരത്തിലെ വളവില്‍ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടിലിടിച്ചാണ് അപകടം സംഭവിച്ചത്.

വളവില്‍ ബസ്സിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടില്‍ ഉരഞ്ഞുനീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയില്‍ ഉരഞ്ഞവശം പൂര്‍ണമായി തകര്‍ന്നു. യാത്രാമധ്യേ ബസ്സിന് തകരാര്‍ സംഭവിച്ചിരുന്നു. കളസയിലെ വര്‍ക്‌ഷോപ്പില്‍നിന്നു തകരാര്‍ പരിഹരിച്ചശേഷമാണ് യാത്രതുടര്‍ന്നത്.അപകടത്തിൽ ഉഡുപ്പി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: