കലാകായിക മേള ഒഴിവാക്കിയ സർവ്വകലാശാലാ തീരുമാനം വിദൂര വിദ്യാർത്ഥികളോടുള്ള അവഗണന – പാരലൽ കോളേജ് അസോസിയേഷൻ

കണ്ണൂർ: കഴിഞ്ഞ നാല് വർഷമായി നടത്തിവന്ന വിദൂര വിദ്യാർത്ഥി കലാകായിക മേളകൾ ഈ വർഷം ഒഴിവാക്കിയ കണ്ണൂർ സർവ്വകലാശാലാ അധികൃതരുടെ തീരുമാനം ഈ മേഖലയോടുള്ള അവഗണനയുടെ തെളിവാണെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. അസോസിയേഷൻ പതിറ്റാണ്ടിലധികമായുള്ള പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് കലാ കായിക മേളകൾ. അവ പോലും ഈ വർഷം നടത്താൻ മുകൈയ്യെടുക്കാത്ത സർവ്വകലാശാലാ നടപടിയിൽ സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ യു.നാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എം.വി.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.വി.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ രാജേഷ് പാലങ്ങാട്ട്, കെ.പ്രകാശൻ, ബിന്ദുസജിത്ത്കുമാർ, എൻ.വി.പ്രസാദ്, കെ.യു. യതീന്ദ്രൻ, കെ.യു. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: