ചെറുവാഞ്ചേരി മുണ്ടയോട് ശ്രീദേവീ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകർമ്മത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സ് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു

ചെറുവാഞ്ചേരി: മുണ്ടയോട് ശ്രീദേവീ ക്ഷേത്രം നവീകരണ കലശവും പ്രതിഷ്ഠാകർമ്മവും തന്ത്രി വിലങ്ങരനാരായണ ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെനടന്നു.തുടർന്നു നടന്ന ആദ്ധ്യാത്മിക സദസ്സ് ‘ കെ.എൻ .രാധാകൃഷ്ണൻ മാസ്റ്റർ നാറാത്ത്, ഉൽഘാടനം ചെയ്തു.പി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കായലോടൻ കേളപ്പൻ, വള്ള്യാടൻ കുങ്കൻ, ശ്രീനിവാസൻ നമ്പൂതിരി ,പൂവൻ ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു.സി.പി.ശ്രീധരൻ, പൊരുന്നൻ ചന്ദ്രൻ ,സുരേന്ദ്രൻ മാറോളി, വി.പി.രാജു മാസ്റ്റർ, സി.വി.പ്രഭാകരകുറുപ്പ് ,ജി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, രാജൻ പുതിയോന്നൻ, കെ.പി.ദാമോദരൻ മാസ്റ്റർ ,എൻ.ബാലകൃഷ്ണൻ, പി.അനൂപ്, സി.പി.സുരേന്ദ്രൻ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: