പയ്യന്നൂർ വെള്ളൂരിൽ ടാറ്റാ സുമോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു; മരിച്ചത് തോട്ടട സ്വദേശികൾ

ദേശീയപാതയില്‍ വെളളൂരില്‍ ടാറ്റാ സുമോ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു മരണം. ആറുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കണ്ണൂർ തോട്ടടയിൽ നിന്നും നീലേശ്വരത്തേക്ക് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ പോയവരുടെ ടാറ്റ സുമോ വാഹനമാണ് ചടങ്ങ് കഴിഞ് തിരിച്ചുവരവേ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഡ്രൈവർ ബാബു, കൃഷ്ണൻ എന്നിവരാണ് മരിച്ചത്. മീനാക്ഷി, രവി, പുഷ്പ്പരാജ്, പുരുഷോത്തമൻ എന്നിവരെ പരിക്കേറ്റ് പയ്യന്നൂർ സഹകരണാശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: