ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 17

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

197- റോമൻ ചക്രവർത്തിയായ സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിനെസ് ആൽബിനസിനെ തോൽപ്പിച്ച് അധികാരം ഉറപ്പിച്ചു…

1510 – പോർച്ചുഗീസ് അഡ്മിറൽ അഫോൻസോ ഡി ആൽബുകുർക് ഗോവ പിടിച്ചടക്കി

1600- കോപ്പർനിക്കസിന്റെ ശാസ്ത്ര തത്വങ്ങൾ പ്രചരിപ്പിച്ച് മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്ന് ആരോപണമുന്നയിച്ചു തത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതമേലധികാരികൾ ജീവനോടെ ചുട്ടു കൊന്നു..

1867- സൂയസ് കനാലിലൂടെ ആദ്യ കപ്പൽ സഞ്ചരിച്ചു…

1936- ഫാൻറം ചിത്രകഥകൾ ആദ്യമായി പുറത്തിറങ്ങി..

1947- വോയ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂനിന്നിലേക്കുള്ള റേഡിയോ പ്രക്ഷേപണം ആരംഭിച്ചു…

1959- മേഘപാളികളുടെ വിതരണം അളക്കുന്നതിനായുള്ള ആദ്യ കാലാവസ്ഥ നിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ് 2 അമേരിക്ക വിക്ഷേപിച്ചു..

1969 – ഗോൾഡ മേർ ഇസ്രായേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആയി സ്ഥാനമേറ്റു

1979.. ചൈന – വിയറ്റ്നാം യുദ്ധം ആരംഭിച്ചു..

1995- പെറു – ഇക്വഡോർ യുദ്ധത്തിന് UN ഇടപെടലിനെ തുടർന്ന് വെടി നിർത്തൽ കരാർ ഒപ്പു വച്ചു…

1996- ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടറിനെ ചെസ് മത്സരത്തിൽ 4-2 ന് പരാജയപ്പെടുത്തി..

2000.. മൈക്രോ സോഫ്റ്റിന്റെ വിൻഡോസ് 2000 പുറത്തിറങ്ങി..

2008- കൊസോവോ, സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

ജനനം

1879- പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാര ഗുരുദേവൻ) നവോത്ഥാന നായകൻ, പ്രത്യക്ഷ രക്ഷ ദൈവസഭ സ്ഥാപകൻ..

1932- കെ. തായാട്ട് എന്ന കുഞ്ഞനന്തൻ.. പാനൂർ സ്വദേശി.. നാടക,സാഹിത്യ മേഖലയിൽ പ്രശസ്തൻ

1962- ആലിസൺ ജെയ്ൻ ഹർഗ്രീവ്സ്.. ബ്രിട്ടീഷ് പർവതാരോഹകൻ.. ഓക്സിജൻ സിലിണ്ടറോ സഹായിയോ ഇല്ലാതെ 1995 മെയ് 13ന് എവറസ്റ്റ് കീഴടക്കി..

1963- മൈക്കൽ ജോർദൻ – അമേരിക്കൻ ബാസ്കറ്റ്ബോൾ താരം..1992 ൽ ബാഴ്സലോണ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ golden team അംഗം..

1984- എ.ബി. ഡിവില്ലേയ്സ് – ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് പ്രതിഭ.. ഏക ദിന ക്രിക്കറ്റിൽ 31 പന്തിൽ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചു..

1987- അസിം ത്രിവേദി.. സാമൂഹ്യ പ്രവർത്തകനായ കൺപുർ സ്വദേശിയായ കാർട്ടൂണിസ്റ്റ് …

ചരമം

1883- വാസുദേവ് ബൽവന്ത് ഫാഡ്കെ… സ്വാതന്ത്യ സമര വിപ്ലവ സേനാനി

1922- ആലി മുസലിയാർ – 1921 ലെ മലബാർ ലഹള നയിച്ച വ്യക്തി..

1934- സിബർട്ട് ട്രാഷ് – ജർമനി – ചെസിൽ ഇന്ന് പുലർത്തുന്ന പല അടിസ്ഥാന തത്വങ്ങളും നിർവചിച്ച് തയ്യാറാക്കിയ വ്യക്തി….

1970- ആഗ്നൻ – സാമുവൽ ജോസഫ് – 1966 ൽ സാഹിത്യ നോബൽ നേടിയ ഉക്രൈൻ നോവലിസ്റ്റ്.

1985- എൻ ശ്രീധരൻ – എൻ എസ് എന്നറിയപ്പെടുന്ന CPI(M) നേതാവ്.. പുന്നപ്ര വയലാർ സേനാനി, കാറപകടത്തിൽ കൊല്ലപ്പെട്ടു

1986- ജിദ്ദു കൃഷ്ണ മുർത്തി – തത്വചിന്തകൻ, എഴുത്തുകാരൻ

2003- കൊട്ടറ ഗോപലകൃഷ്ണൻ.. മുൻ MLA, കോൺഗ്രസ് നേതാവ്..

2014- അമർ കാന്ത് – ഹിന്ദി സാഹിത്യകാരൻ.. 2009 ലെ ജ്ഞാനപീഠം ജേതാവ്..

2016- അക്ബർ കക്കട്ടിൽ: അദ്ധ്യാപക കഥകൾ ഉൾപ്പടെ രചിച്ച സാഹിത്യകാരൻ

(കടപ്പാട് കോശി ജോൺ എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: