പാക്കിസ്ഥാന് ഇന്ത്യയുടെ ആദ്യ പ്രഹരം, ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം നികുതി ചുമത്തി

പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതി ചുമത്തി. ഇന്ത്യയുടെ തീരുമാനം വ്യാപാര രംഗത്ത് പാക്കിസ്ഥാനേറ്റ തിരിച്ചടിയാണ്. പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളില്‍ 200 ശതമാനം കസ്റ്റംസ് നികുതിയാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയത്.
ഇന്ത്യ പാക്കിസ്ഥാന് നല്‍കി വരുന്ന ഉറ്റ വ്യാപാരി പങ്കാളി എന്ന പദവി എടുത്തുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി വ‌ര്‍ദ്ധിപ്പിച്ചത്. ഇക്കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. പുല്‍വാമ സംഭവത്തിന് ശേഷം പാക്കിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനമായി വര്‍ദ്ധിപ്പിച്ചെന്നും അരുണ്‍ ജെയ്റ്റ്ലി കുറിച്ചു.
ഇത് ഉടനെ തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്‌ഫോടനത്തില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്നാണ് ജെയ്റ്റ്ലി വ്യക്തമാക്കിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: