ക്രിസ്മസ് ബംപര്‍ ലോട്ടറി: 12 കോടി രൂപ ഈ ടിക്കറ്റിന്; ആരാണാ ഭാഗ്യവാന്‍? നറുക്കെടുത്തത് തി​രുവനന്തപുരം മേയർ

തിരുവനന്തപുരം: 12കോടി സമ്മാനത്തുകയുളള സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബമ്പർ നറുക്കെടുത്തു. XG 358753 എന്ന നമ്പരാണ് സമ്മാനാർഹമായത്.തി​രുവനന്തപുരത്ത് വി​റ്റതാണ് ഈ ടി​ക്കറ്റെന്നാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: