കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നും എത്തിയ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയിൽ നിന്നും 12,54,500 രൂപ വിലമതിക്കുന്ന 250 ഗ്രാം സ്വർണമാണ് പിടികൂടിയത്. അയേൺ ബോക്സിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻസി പ്രശാന്ത്, പി ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ പ്രകാശൻ കൂടപ്പുറം, യുഗൽകുമാർ, മനീഷ് കുമാർ കട്ടന, ജുബർ ഖാൻ, ഗുർമീത് സിംഗ് എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.