നിർഭയ കേസ് ; മുകേഷ് സിംഗിന്റെ ദയാഹർജി തള്ളി

0

നിർഭയകേസിലെ പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്‌ട്രപതി തള്ളി. അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ നൽകിയിരിക്കുന്ന ഹർജികളുടെ തത്സ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടായിരിക്കും ജയിലധികൃതർ ഇന്ന് സമർപ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസിൽ വീണ്ടും വാദം കേൾക്കുക.അതിനാൽ ജനുവരി 22 നിശ്ചയിച്ച് വധശിക്ഷ ഇതോടെ വൈകും.കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ എൻ. വി രമണ, ആർ. എഫ് നരിമാൻ, അരുൺ മിശ്ര, ആർ. ഭാനുമതി, അശോക് ഭൂഷൺ എന്നിവരാണ് വാദം കേട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading