അഴീക്കോട് ഹൈസ്കൂൾ 1996-97 ബാച്ച് പൂർവവിദ്യാർഥി സംഗമം

കണ്ണൂർ: ‘നമുക്കൊരുമിക്കാം ഒരിക്കൽ കൂടി’ പൂർവവിദ്യാർഥി സംഗമം
അഴീക്കോട്: അഴീക്കോട് ഹൈസ്കൂൾ 1996-97 ബാച്ചിലെ 400ഓളം വിദ്യാർഥികൾ 25 വർഷത്തിനുേശഷം ഒരുമിക്കുന്നു. ജനുവരി 19ന് അഴീക്കോട് ഹൈസ്കൂൾ അങ്കണത്തിലാണ് ‘നമുക്കൊരുമിക്കാം ഒരിക്കൽകൂടി’ പരിപാടി സംഘടിപ്പിക്കുന്നത്. എൻ.എസ്.ജി കമാൻഡോ ശൗര്യചക്ര പി.വി. മനേഷ് ഉദ്ഘാടനം ചെയ്യും. നൂപുര അധ്യക്ഷത വഹിക്കും.
12 ഡിവിഷനുകളിലായി പഠിച്ച വിദ്യാർഥികളാണ് പഴയ ഓർമ്മകൾ പങ്കുവെക്കാൻ എത്തിച്ചേരുക. പൂർവ്വാധ്യാപകരെ ആദരിക്കൽ, സഹപാഠികൾക്ക് കൈത്താങ്ങ്, നിരാലംബരായവർക്ക് സഹായമെത്തിക്കൽ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങളും പൂർവവിദ്യാർഥി സംഗമത്തിെൻറ ഭാഗമായി നടത്തും. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവന് പത്മനാഭൻ ധനസഹായം കൈമാറും. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന ലോഗോ പ്രകാശനം ചെയ്യും. അഴീക്കോട് ഗ്രാമപഞ്ചായത്തംഗം ടി. പ്രവീൺ സംസാരിക്കും. കുടുംബാംഗങ്ങൾക്ക് കലാപരിപാടികളും മത്സരങ്ങളും നടത്തും. പ്രശസ്ത മെൻറലിസ്റ്റും പൂർവവിദ്യാർഥിയുമായ പ്രീത് അഴീക്കോടിെൻറ മെൻറലിസം പ്രോഗ്രാമും എക്സൈസ് വകുപ്പിെൻറ ലഹരിവിരുദ്ധ ഏകപാത്ര നാടകവും ഉണ്ടാകും. പൂർവ്വ വിദ്യാർത്ഥികൾ 9995 632 097, 8281 628 561നമ്പറുമായി ബന്ധപ്പെടണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: