കണ്ണൂര്‍ എംപി പി.കെ ശ്രീമതി ടീച്ചറുടെ ഓഫീസിലേക്ക് എസ്.ഡി. പി.ഐ മാര്‍ച്ച് നടത്തി

കണ്ണൂർ: പാർലമെന്റിൽ പിന്നാക്ക ജനതയെ ഒറ്റുകൊടുക്കാന്‍ കൂട്ടുനിന്ന് എന്നാരോപിച്ച് കണ്ണൂര്‍ എംപി പി.കെ ശ്രീമതി ടീച്ചറുടെ ഓഫീസിലേക്ക് എസ്.ഡി. പി.ഐ നടത്തിയ മാര്‍ച്ച് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്റ്റേറ്റ് ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് എം പി ഓഫീസിന്റെ 100 മീറ്റർ അകലത്തിൽ പോലീസ് തടഞ്ഞു

ജീല്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് . ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ കണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ശംസുദ്ധീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു

വൈസ് പ്രസിഡണ്ട് എ സി ജലാലുദ്ധീൻ ഉമർ മാസ്റ്റർ ജില്ലാ സെക്രട്ടറി ഇബ്രാഹിം , ശംസീർ ജില്ലാ ട്രഷർ എ ഫൈസൽ തുടങ്ങിയവർ നേത്രത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: