എടക്കാട് കബഡി ടൂർണമെന്റ് ജനുവരി 24 മുതൽ

എടക്കാട്: പ്രദേശത്തെ സർവ്വകക്ഷി കൂട്ടായ്മയായ ‘വോയ്സ് ഓഫ് എടക്കാട് ‘ സംഘടിപ്പിക്കുന്ന എടക്കാട് പ്രേമരാജൻ സ്മാരക മലബാർ കബഡി ടൂർണമെന്റ് ജനുവരി 24 മുതൽ 26 വരെ എടക്കാട് ബസാറിലെ നാസ അസീസ് ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റിൽ മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ടീമുകളും പ്രേകൽഭ കബഡി താരങ്ങളും പങ്കെടുക്കും
ബ്ലോക്ക് തലം, ജില്ലാതലം, മലബാർ തലം എന്നീ തലങ്ങളിലാണ്
മത്സരങ്ങൾ നടക്കുക .24 ന് ബ്ലോക്ക്തല മത്സരം കണ്ണുർ ഡി.വൈ.എസ്.പി പി.പി സദാനന്ദനും, 25 ന് ജില്ലാതല മത്സരം കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ സുരേഷും, 26 ന് നടക്കുന്ന മലബാർതല മത്സരങ്ങൾ സംസ്ഥാന വ്യാവസായ, കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജനും ഉദ്ഘാനം ചെയ്യും . ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.കെ.വിനീഷ്, സംസ്ഥാന പത്രപ്രവർത്തക യൂനിയൻ പ്രസിഡന്റ് കമാൽ വരദൂർ, ശൗര്യചക്ര ജേതാവ് സുബേദാർ പി.വി മനേഷ് എന്നിവർ ഓരോ ദിവസവും മുഖ്യാതിഥി ആയിരിക്കും. 24ന് കടമ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എ ദിനേശൻ നമ്പ്യാർ, 25ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ, 26 ന് കടമ്പൂർ ഗ്രമപഞ്ചായത്ത് പ്രസഡന്റ് കെ .ഗിരീശൻ എന്നിവർ അധ്യക്ഷത വഹിക്കും. സമ്മാനദാനം യഥാക്രമം എടക്കാട് പോലീസ് സബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് , കണ്ണൂർ പ്രസ്ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ്, മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹാബിസ് എന്നിവർ ട്രോഫി വിതരണം നിർവഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്ന ആയിരക്കണക്കിന് കാണികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ടൂർണമെന്റ് കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: