കാഞ്ഞിരക്കൊല്ലിയിൽ വാഷ് ശേഖരം കണ്ടെത്തി നശിച്ചിച്ചു
ശ്രീകണ്ഠാപുരം എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ പി.ടി യേശുദാസനും പാർട്ടിയും ചേർന്ന് കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ മച്ചിനിത്തോടിന്റെ കരയിൽ കുഴിയെടുത്ത് അതിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 100 ലിറ്റർ വാഷ് കണ്ടെത്തി കേസ്സെടുത്തു.ശ്രീകണ്ഠാപുരം ഫോറസ്റ്റ് സ ബ്- സെക്ഷൻ ഉദ്യോഗസ്ഥരുമായി സംയുക്തമായി നടത്തിയ റെയിഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.രത്നാകരൻ ,സി.ഇ.ഒമാരായ ഷഫീക്ക് എം.എം. ,അഖിൽ ജോസ് ,വനിതാ സി.ഇ.ഒ രമ്യ .പി ഡ്രൈവർ കേശവൻ ഫോറസ്റ്റ് വാച്ചർ ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.