കണ്ണൂരിൽ നാളെ (17/12/2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാലക്കുന്ന് ഗുരുമഠം, കിഴുത്തള്ളി, പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ്, കിഴക്കേക്കര, ഗോള്‍ഡന്‍ വര്‍ക്ക് ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെക്യാട്ട്, ഓള്‍ഡ് ഹോസ്പിറ്റല്‍, ആറാം മൈല്‍, ചാലങ്ങോട്, ഗുഹ റോഡ്, കിളിയിലം, കണ്ടക്കൈ പറമ്പ്, എരിഞ്ഞിക്കടവ്, കോറളായി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പറവൂര്‍, കാരക്കുണ്ട് ടവര്‍, കാരക്കുണ്ട് ഫാം, എംഎം കോളേജ് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കായലോട്, പാച്ചപ്പൊയിക, കുട്ടിച്ചാത്തന്‍ മഠം, ഒലായിക്കര എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്പലപ്പാറ, എട്ടിക്കുളം, മൊട്ടക്കുന്ന്, വോഡഫോണ്‍, കക്കംപാറ, വലിയ കടപ്പുറം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിട്ടാറമ്പ, അരിങ്ങോട്ടു വയല്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പോപ്പുലര്‍, ചരപ്പുറം, സ്മാര്‍ട്ട് ഹോം, തിലാന്നൂര്‍ വയല്‍, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, മാതൃഭൂമി, പെരിക്കാട്, ശിശുമന്ദിരം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഹോളി പ്രോപ്സ്, കല്യാണ്‍, ചിറക്കുതാഴെ, സൂര്യനഗര്‍, ഡ്രീംവില്ല, കെവിആര്‍ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഴറ കോളനി, നഴ്സിംഗ് കോളേജ്, മുണ്ടയോട്, മുണ്ടയോട് വായനശാല എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി മുതല്‍ വരെ വൈദ്യുതി മുടങ്ങും.
ചൊക്ലി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മോന്താല്‍ ശ്രീനാരായണമഠം ഭാഗം, മോന്താല്‍ പാലം പരിസരം എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: