കണ്ണൂർ ജില്ലയിൽ വീടുകളില്‍ കോവിഡ് ചികിത്സയിലുള്ളത് 2563 പേര്

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2563 പേര് വീടുകളിലും ബാക്കി 491 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, തലശ്ശേരി ജനറല്‍ ആശുപത്രി- 43, ടെലി ഹോസ്പിറ്റൽ – 8, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 97, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 27, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 21, എ കെ ജി ആശുപത്രി- 27, ജിം കെയര്‍- 10, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 16, തളിപറമ്പ് സഹകരണ ആശുപത്രി- 1, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 3, ശ്രീ ചന്ദ് ആശുപത്രി- 5, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് – 2, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 3, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 140 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 28 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 20940 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20940 പേരാണ്. ഇതില്‍ 20399 പേര് വീടുകളിലും 541 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.