കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 39 വോട്ട്

തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 39 വോട്ട്. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വാസുകുഞ്ഞിനെയായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലേക്ക് വരുന്നതിനിടെയാണ് വാസുകുഞ്ഞിനെ കാട്ടുപന്നി ആക്രമിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അലക്സ് തോമസാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. 344 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അഡ്വ. സുനില്‍ ജോര്ജിനായണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്.