കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു

കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു. 38 വോട്ട് ആണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥിക്ക് ലഭിച്ചത്. മാലൂര്‍ പഞ്ചായത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച യുവതിയാണ് പരാജയപ്പെട്ടത്. ഇവിടെ സി.പി.എമ്മിന്‍റെ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇവിടുത്തെ ബി ജെ പി സ്ഥാനാർഥി വോട്ടെടെുപ്പിന് മുമ്പാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: