കല്യാശ്ശേരി തൂത്തുവാരി എൽ.ഡി.എഫ് 18/18

കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് എൽ ഡി എഫ് തൂത്തുവാരി. ആകെ ഉള്ള 18 സീറ്റുകളിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇടത് കോട്ടയായ കല്യാശേരിയിൽ കഴിഞ്ഞ തവണയും പ്രതിപക്ഷം ഉണ്ടായിരുന്നില്ല. പഞ്ചായത്തിലെ 18ാം വാർഡിൽ യുഡിഎഫിനു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. പകരം വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലാണ് മൽസരിച്ചത്.