വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച സ്ഥാനാര്‍ഥിക്ക് വിജയം

മലപ്പുറം : വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് വാഹനാപകടത്തിൽ മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തിരൂരിനടുത്ത തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് അവര്‍ ജയിച്ചത്.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്ചയാണ് മരിച്ചത്. തലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു.
സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര് സ്ഥാനാര്‍ഥി.