കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് നില നിർത്തി 11/17

കൊളച്ചേരി :- കൊളച്ചേരി യിൽ UDF ൻ്റെ ഭരണ തുടർച്ച ഉറപ്പായി.നിലവിലെ 17 വാർഡിൽ 11 വാർഡിൽ UDF ഉം 5 വാർഡിൽ LDF ഉം 1 വാർഡിൽ BJP യും വിജയിച്ചു.2015ലെ അതേ കക്ഷി നിലയിൽ തന്നെ 2020 തിരഞ്ഞെടുപ്പ് ഫലവും എത്തിച്ചേർന്നിരിക്കുകയാണ്.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വാർഡ് 6 UDF തിരിച്ചുപിടിച്ചപ്പോൾ വാർഡ് 16 ൽ LDF ഒരു വോട്ടിന് വാർഡ് പിടിച്ചെടുത്തു. ബാക്കി എല്ലാ വാർഡുകളും അതേ മുന്നണിക്ക് തന്നെ നിലനിർത്താനും സാധിച്ചു.
റബൽ സ്ഥാനാർത്ഥികൾക്ക് വിജയത്തിൽ കാര്യമായി സ്വാധീനം ചെലുത്താൻ എവിടെയും സാധിച്ചുമില്ല.
ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ തവണ കൈവിട്ട കൊളച്ചേരി ഡിവിഷൻ UDF ന് ഇത്തവണ തിരിച്ചു പിടിക്കാനും സാധിച്ചു.