നാറാത്ത് പഞ്ചായത്തിൽ എൽ ഡി എഫ് തുടർഭരണം 17/9

നാറാത്ത്: നാറാത്ത് പഞ്ചായത്തിൽ എൽ ഡി എഫ് തുടർ ഭരണം. പഞ്ചായത്തിൽ ആകെയുള്ള പതിനേഴിൽ ഒൻപത് സീറ്റും നേടിയാണ് എൽ.ഡി.എഫ് ഭരണതുടർച്ചയ്ക്കു തയ്യാറെടുക്കുന്നത്. 1, 2, 3, 7, 8, 9, 10, 11, 15 എന്നീ വാർഡുകളിലാണ് എൽ.ഡി.എഫ് ഇത്തവണ വിജയിച്ചത്.
അതേസമയം, എട്ടു സീറ്റുകളാണ് യു.ഡി.എഫ് നേടിയത് (വാർഡ് – 4, 5, 6, 12, 13, 14, 16, 17). ഇതിൽ മുസ്ലിം ലീഗ് മത്സരിച്ച ഏഴു വാർഡിലും വിജയം നേടിയിട്ടുണ്ട്. ഇത്തവണ യു.ഡി.എഫും, എൽ.ഡി.എഫും തമ്മിൽ കനത്ത പോരാട്ടം നടന്ന ആറാം വാർഡായ പള്ളേരിയിൽ, ചരിത്രം മാറ്റിയെഴുതി യു.ഡി.എഫിന്റെ മുഹമ്മദലി ആറാംപീടികയാണ് എൽ.ഡി.എഫിന്റെ ടി.അശോകനെതിരെ വിജയിച്ചത്. കനത്ത പോരാട്ടം നടന്ന മറ്റൊരു വാർഡായ ഏഴിൽ (മാലോട്ട് സൗത്ത്), എൽ.ഡി.എഫിന്റെ കെ.രമേശനാണ് യു.ഡി.എഫിന്റെ പാറയിൽ രവീന്ദ്രനെതിരെ വിജയിച്ചത്. കഴിഞ്ഞ തവണ ആകെയുള്ള പതിനേഴ് സീറ്റിൽ പത്ത് സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് അധികാരത്തിലേറിയത്. അന്ന് യു.ഡി.എഫ് ആറ് സീറ്റും, ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥിയുമാണ് നേടിയിരുന്നത്.