കൊച്ചിയില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ഒരു വോട്ടിന് തോറ്റു

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാല്‍ തോറ്റു. ഐലന്‍ഡ് നോര്‍ത്ത് ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് തോറ്റത്.
ഷൊര്‍ണൂരില്‍ രണ്ടിടത്ത് ബിജെപി ലീഡ് ചെയ്യുന്നു. ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് ലീഡ്.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ ലീഡ് തിരിച്ചുപിടിത്ത് എല്‍ഡിഎഫ്. നിലവില്‍ എല്‍ഡിഎഫ് രണ്ടിടങ്ങളിലും രണ്ടിടങ്ങളില്‍ എന്‍ഡിഎയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.
ബിജെപിയെ പിന്നിലാക്കി തൃശൂര്‍ കോര്‍പറേഷനില്‍ ഇപ്പോള്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടങ്ങളില്‍ എല്‍ഡിഎഫാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. എല്‍ഡിഎഫ് അഞ്ചിടങ്ങളിലും യുഡിഎഫ് രണ്ടിടങ്ങളിലും എന്‍ഡിഎ ഒരിടത്തും ലീഡ് ചെയ്യുന്നു.
രണ്ട് ജില്ലാ പഞ്ചായത്തുകളിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ രണ്ടിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നു.