തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫലസൂചനകള്‍ ഉടന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ 8.15 മുതല്‍ ലഭിച്ച് തുടങ്ങും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സര്‍വീസ് വോട്ടുകള്‍ക്ക് പുറമേ കൊവിഡ് ബാധിതകര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടകളുമുണ്ട്. രണ്ടേമുക്കാല്‍ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്.
തിരഞ്ഞെടുപ്പില്‍ 76.04 ശതമാനമായിരുന്നു പോളിങ്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകള്‍ ബ്ലോക്കുകളിലാണ് എണ്ണുന്നത്. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ പുറത്തുവരും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍.
കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും ധരിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം.
ഉച്ചയോടെ എല്ലാഫലങ്ങളും പുറത്തുവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഫലം അറിയുമ്ബോഴുള്ള ആഹ്ലാദപ്രകടനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് നിര്‍ദേശിച്ചു.