തളിപ്പറമ്പിൽ സ്വര്‍ണ്ണം-വെള്ളി ആഭരണ കടകള്‍ക്ക് ഇന്ന് അവധി

തളിപ്പറമ്പ്: തളിപ്പറമ്പിലെ ആദ്യകാല സ്വര്‍ണ്ണ വ്യാപാരിയും AKGSMA യുടെ തളിപ്പറമ്പ യുണിറ്റ് മെമ്പറുമായ പത്മശ്രീ ജ്വല്ലറിയുടമ ബാലകൃഷ്ണന്‍ നിര്യാതനായി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നതോടൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി തളിപ്പറമ്പിലെ മുഴുവന്‍ സ്വര്‍ണം വെള്ളി ആഭരണ ശാലകളും ഇന്ന്
16/12/2020 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSMA)
പ്രസിഡന്റ് നിസാര്‍ അബ്ദുള്‍ റഹ്മാന്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: