വോട്ടെണ്ണൽ 8 മണിയോടെ തുടങ്ങും; മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഏതാനും സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 22 വരെയാണ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. കോഴിക്കോട് ജില്ലയില്‍ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നാളെ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ.

കാസർകോട് ജില്ലയില്‍ ഹൊസ്ദുർഗ്, ബേക്കൽ, ചന്തേര, നീലേശ്വരം, മേൽപറമ്പ്, വിദ്യാനഗർ, കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നീ പത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: